മെസി വരും കേട്ടോ എന്നുപറഞ്ഞ് മാസാകാന്‍ മാത്രമല്ല മെസിയുടെ പേരില്‍ ജനങ്ങള്‍ക്ക് ക്ലാസെടുത്തിരിക്കുകയാണ് മുന്‍ കായികമന്ത്രിയും മെസിയെ കേരളത്തില്‍ പന്തുരുട്ടിക്കുമെന്ന് പറഞ്ഞ സ്പോണ്‍സറും. സര്‍വ്വം മായയും പറയുന്നതെല്ലാം തന്ത്രവുമായിരുന്നെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. മല്‍സരം സംഘടിപ്പിക്കാനുളള അനുമതി മാത്രം നല്‍കിയ ഉത്തരവ് സര്‍ക്കാരിനെ വിരട്ടി കരാറില്‍ ഏര്‍പ്പെടാനുളള അനുമതിയാക്കി മാറ്റിയവരെ കബളിപ്പിക്കല്‍, ഉന്നതതല അന്വേഷണത്തില്‍ ഫൗള്‍പ്ലേകളുടെ നീണ്ടനിര കണ്ടെത്താന്‍ തന്നെയാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം. മലയാളിയുടെ കാല്‍പ്പന്തുപ്രേമം വിറ്റുകാശാക്കാനായില്ല എന്നത് വെറും ഭാഗ്യമായി കണ്ടാല്‍മതി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ENGLISH SUMMARY:

The recent events surrounding Lionel Messi's potential visit to Kerala have been revealed as a scam. The government's decision for a high-level inquiry aims to uncover the foul play involved in exploiting Kerala's passion for football.