ഗുണ്ടുകാട് ഷാജി, ആറ്റിങ്ങല്‍ ആയ്യപ്പന്‍, ഗുണ്ടുകാട് സാബു, ഒാംപ്രകാശ്, പുത്തന്‍പാലം രാജേഷ്, തമ്മനംഷാജി, ആലുവ ഫൈസല്‍, വെട്ടില്‍ സുരേഷ്, ഭായ് നസീര്‍, മരട് അനീഷ്, വെടിമറ സാബു, അരിവാള്‍ ഷാജി, പെരുമ്പാവൂര്‍ അനസ്, കൊടി സുനി... പട്ടികയിലേക്ക് കണ്ണൂരില്‍ നിന്ന് അര്‍ജുന്‍ ആയങ്കി. ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. നാടകീയതകൾക്കൊടുവിലാണ് അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ്  ടൗൺ പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്ന് കമ്മീഷണർ പറഞ്ഞു. അറസ്റ്റിനുശേഷവും കൂസലില്ലാതെയായിരുന്നു ആയങ്കിയുടെ പെരുമാറ്റം. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

ENGLISH SUMMARY:

Arjun Ayanki has been remanded following threats made to the Home Minister. His arrest involved dramatic circumstances after being taken into custody by the Town Police.