Image Credit: ആകാശ് തില്ലങ്കേരിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും ഫെയ്സബുക്ക് പേജ്.
അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ആഭ്യന്തര വകുപ്പിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും വിമര്‍ശിച്ച് ആകാശ് തില്ലങ്കേരി. മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനു സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ എന്താണ് കാര്യമെന്നാണ് ആകാശിന്റെ ചോദ്യം. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെത്തിയ രാഹുലിന്‍റെ ചിത്രം സഹിതമാണ് ആകാശിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
അര്‍ജുന്‍ തലശേരി സബ് ജയിലിലേക്ക്; സഹോദരനെ ജാമ്യത്തിലിറക്കാൻ എത്തിയത് ഗുണ്ട
രാഹുല്‍ പ്രതിയായ കേസുകള്‍ അന്വേഷിക്കുന്ന പൂങ്കുഴലിയെ കേസന്വേഷണത്തില്‍ നിന്നും മാറ്റാനുള്ള ചരടുവലികളാണ് രാഹുല്‍ നടത്തുന്നതെന്നാണ് ആകാശിന്‍റെ ആരോപണം. സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ പ്രളയമുണ്ടായ സമയത്തും തിരുവനന്തപുരത്ത് ക്യാംപ് ചെയ്തതും ഇതിനാണെന്നും ആകാശിന്‍റെ കുറിപ്പിലുണ്ട്. അടുത്ത തവണ ആഭ്യന്തര മന്ത്രിയെ കാണുമ്പോള്‍ ഇക്കാര്യം ചോദിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോടും ആകാശ് ആവശ്യപ്പെടുന്നുണ്ട്.
നിയമം എല്ലാവർക്കും തുല്യമായിരിക്കണം. ആയങ്കിക്ക് ഒരു നിയമവും,രാഹുലിന് മറ്റൊരു നിയമവും എന്നത് പാടില്ല. അതായത്, രണ്ടും കൂടി ഒരുമിച്ച് വേണ്ടാ.. എന്നും ആകാശ് എഴുതി.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം,
മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട, അതിന്റെ പേരിൽ ഇത്തവണ പാലക്കാട് സീറ്റ് നിഷേധിക്കപ്പെട്ട, കോൺഗ്രസ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്ന പെർവെർട്ടിന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസിൽ എന്താണ് കാര്യം?
സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ പ്രളയജലം വന്ന് നിറഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് താൻ പ്രതിയാക്കപ്പെട്ടിട്ടുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐ.പി.എസിനെ കേസന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ നടത്തുകയായിരുന്നു ഇയാൾ എന്നാണറിവ്. അടുത്തിടെയായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണത്രേ ഇദ്ദേഹം.
ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായ കെ.എം.ഹാരിസാണ്.