TOPICS COVERED

കൊല്ലം കുണ്ടറയില്‍ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച  യുവാവ് മരിച്ചതിലാണ്  പൊലീസിനെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നത്.  വിദ്യാര്‍ഥിയെ കാണാതായെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച സിയാദിന്‍റെ മരണത്തിലാണ് വീട്ടുകാരുടെ ആരോപണം. എന്നാല്‍ സിയാദിനു നേരത്തെയുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

ജൂണ്‍ 16 നാണ് കുണ്ടറ സ്വദേശിയായ സിയാദിനെ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍  വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തു. വിദ്യാര്‍ഥിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സിയാദിനെ വിട്ടയച്ചു. വിദ്യാര്‍ഥിയെ കാണാതായതുമായി ബന്ധപ്പെട്ട് ഡ്രൈവറായിരുന്ന സിയാദിന് ബന്ധമുണ്ടായിരുന്നില്ല.

പിന്നീട് സിയാദിന് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായി.  ആശുപത്രിയില്‍ ചികില്‍സ തേടി.  കഴിഞ്ഞ ദിവസം സിയാദ് മരിച്ചു. സിയോദിന്റെ മകളും പൊലീസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു.

പപ്പയെ ഇടിച്ചത് സാറാണെന്ന് പപ്പ പറഞ്ഞിരുന്നുവെന്നാണ് മകള്‍ പറയുന്നത്. ഡോക്ടറെ കണ്ടപ്പോള്‍ തന്നെ നട്ടെല്ലിന് പഴുപ്പ് വന്ന കാര്യവും ആരാണ് മര്‍ദിച്ചതെന്നും ചോദിച്ചതായും മകള്‍ ആരോപിക്കുകയാണ്. 

ENGLISH SUMMARY:

A youth died in Kollam's Kundara after being released from police custody, leading to allegations from his family against the police. The family claims the youth, Siyad, was assaulted by the police, while authorities attribute his death to pre-existing health conditions.