kollam-kundara-death-custodial-brutality

കൊല്ലം കുണ്ടറയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍  കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച യുവാവ് മരിച്ചത് പൊലീസ് മര്‍ദനത്താലെന്ന് കുടുംബം. എന്നാല്‍ സിയാദിനു നേരത്തെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. സിയാദിന്‍റെ മകളും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍സംഭാഷണവും കുടുംബം പുറത്തുവിട്ടു. ഡിജിപിയോട് ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ അടിയന്തരനടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ജൂണ്‍ 16 നാണ് കുണ്ടറ സ്വദേശിയായ സിയാദിനെ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍  വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തു. വിദ്യാര്‍ഥിയെ കണ്ടെത്തിയതിനെ തുടര്‍ന്നു സിയാദിനെ വിട്ടയച്ചു. വിദ്യാര്‍ഥിയെ കാണാതായതുമായി ബന്ധപ്പെട്ട് ഡ്രൈവറായിരുന്ന സിയാദിനു ബന്ധമുണ്ടായിരുന്നില്ല. പിന്നീട് സിയാദിന് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായി.  ആശുപത്രിയില്‍ ചികില്‍സ തേടി.  കഴിഞ്ഞ ദിവസം സിയാദ് മരിച്ചു. സ്റ്റേഷനില്‍ വെച്ചുള്ള മര്‍ദനമാണ് പെട്ടെന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതല്ലാതെ സിയാദിനെ മര്‍ദിച്ചില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.   സിയാദിനു ഒരു പാട് ആരോഗ്യ പ്രശനങ്ങളുണ്ടായിരുന്നെന്നും , നേരത്തെയുള്ള ചികില്‍സാ രേഖകള്‍ നോക്കിയാല്‍ ഇക്കാര്യം മനസിലാകുമെന്നുമാണ് പൊലീസിന്‍റെ വിശദീകരിക്കുന്നു. പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും സര്‍ക്കാരിനേയുൂം സമീപിക്കാനാണ് സിയാദിന്‍റെ കുടുംബത്തിന്‍റെ തീരുമാനം.

ENGLISH SUMMARY:

In the Kollam Kundara death case, allegations of police brutality have surfaced following the death of Siyadh, a youth released from custody after a student went missing. Siyadh's family claims he succumbed to injuries sustained during police interrogation, while police state pre-existing health conditions were the cause.