കോഴിക്കോട് പാളയത്തെ ബിജു കൊലപാതകത്തില്‍ പ്രതി ദീപക്ക് ഒറ്റയ്ക്കായിരിക്കുമോ കുറ്റകൃത്യം നടത്തിയിട്ടുണ്ടാവുക? ഈ ചോദ്യമാണ് ബിജുവിന്റെ ഉറ്റവര്‍ക്ക് ചോദിക്കാനുള്ളത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ ഇന്നത്തെ തെളിവെടുപ്പിലും സാധിച്ചിട്ടില്ല. അതേസമയം, ബിജുവിന്റെ കുടുംബത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ്. 

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന്  മണിക്കാണ്  പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ കൊല്ലപ്പെട്ട നിലയില്‍‌ കണ്ടെത്തുന്നത്. 45 മുറിവുകളാണ് ശരീരത്തില്‍ നിന്ന് കണ്ടെത്തുന്നത്. തുടക്കത്തില്‍ തന്നെ ദുരൂഹതകള്‍ ഏറെയുള്ള കേസായിരുന്നു ഇത്. രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ബിജുവിനെ അമ്മ ബേബിയാണ് കാണുന്നത്.  കഴുത്തില്‍ മാത്രം 18 മുറിവുകളുണ്ടായിരുന്നു. കറിക്കത്തി ഉപയോഗിച്ച് കൊന്നതാകാം എന്നാണ് പ്രാഥമികമായി പൊലീസ് വിലയിരുത്തിയത്. 

കേസില്‍ ബന്ധുവായ ഇരുപത്തിയൊന്നുകാരനാണ് ചൊവ്വാഴ്ച   കസ്റ്റഡിയിലാകുന്നത്. ദീപക്കിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ബിജു ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നും  ഇതാണ് പകയുടെ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്.  ബിജു ഉറങ്ങിക്കിടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച പ്രകാരം ആയുധവുമായി എത്തി ക്രൂരമായി കുത്തിക്കൊന്നു. കൊലപാതകത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അത്രയും ആഴമേറിയ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.

ENGLISH SUMMARY:

The Biju murder in Kozhikode's Palayam has raised questions about whether the accused, Deepak, acted alone, as the murder weapon remains undiscovered. Meanwhile, Biju's family is facing severe cyberattacks following the brutal stabbing.