പ്രിയദര്‍ശനി സൗജന്യയാത്ര പദ്ധതി, സ്വകാര്യ ബസ് മേഖലയിലുണ്ടായ നഷ്ടം പഠിക്കാന്‍ നിയോഗിച്ച സമിതിക്ക് മുമ്പാകെ പരാതിക്കെട്ടഴിച്ച് ബസുടമകള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായി സൗജന്യയാത്ര പരിമിതപ്പെടുത്തണമെന്നത് ഒരു വിഭാഗം ആവശ്യപ്പെട്ടു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലെ ബസ് ഉടമകളാണ് കോഴിക്കോട് നടന്ന സിറ്റിംങ്ങില്‍ പങ്കെടുത്തത്.
പ്രിയദര്‍ശിനി മൂലം സ്വകാര്യ ബസ് വ്യവസായം നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സ്വകാര്യമോഖല നേരിടുന്ന നഷ്ടത്തിന്‍റെ ആഴം മനസിലാക്കുകയാണ് സര്‍ക്കര്‍ നിയോഗിച്ച സമിതിയുടെ ലക്ഷ്യം. മുന്‍ ഗതാഗത കമ്മീഷണര്‍ കെ പത്മകുമാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതി കോഴിക്കോട് എത്തി ബസ് ഉടമകളുടെ പ്രയാസം കേട്ടു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും ഇന്ധന നികുതിയിളവും തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെച്ചത്.
ഉന്നയിച്ച പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ട സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
കൊച്ചി, മലബാര്‍ മേഖലകളിലെ സിറ്റിംങ് പൂര്‍ത്തിയാക്കിയ സമിതി തിരുവനന്തപുരം മേഖലയിലെ ബസ് ഉടമകളേയും കേള്‍ക്കും. തുടര്‍ന്നാകും അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുക.