കോഴിക്കോട് പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന എൻ ഐ ടി റിപ്പോര്‍ട്ടിന് പിന്നാലെ മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള നീക്കം ശക്തമാക്കി കോര്‍പറേഷന്‍ . കോര്‍പറേഷനെ സഹായിക്കാന്‍ വേണ്ടിയുണ്ടാക്കിയ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിതെന്ന് പ്രതിപക്ഷവും വ്യാപാരികളും ആരോപിച്ചു.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ഇനി നവീകരിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പറ്റില്ല. ഘടനപരമായ സുരക്ഷ നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ കെട്ടിടം പൊളിച്ചുമാറ്റണമെന്നാണ് എന്‍ഐടിയുടെ റിപ്പോര്‍ട്ട് . എന്നാൽ ഈ റിപ്പോർട്ട് കൃത്യമായ പഠനം നടത്താതെ തയാറാക്കിയതാണെന്നും ഉദ്യോഗസ്ഥരുടെ ഒത്തു കളിയാണെന്നും കച്ചവടക്കാര്‍ .
കല്ലുത്താൻകടവില്‍ പുതിയതായി നിര്‍മിച്ച മാര്‍ക്കറ്റില്‍ സൗകര്യങ്ങളേക്കാൾ അസൗകര്യങ്ങളാണുള്ളത്.അങ്ങോട്ട് മാറാത്തിന്‍റെ പേരില്‍ കഴിഞ്ഞ അഞ്ച് മാസമായി കോർപ്പറേഷൻ ലൈസൻസ് പുതുക്കി നൽകുകയോ വാടക വാങ്ങുകയോ ചെയ്യുന്നില്ലെന്നും കച്ചവടക്കാര്‍ .
ഇവര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം കൂടിയെത്തിയതോടെ പ്രതിഷേധത്തിന്‍റെ ശക്തി വര്‍ധിച്ചു.
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടുന്ന എൻ.ഐ.ടി റിപ്പോർട്ട് ഒരു വശത്ത് . ഉപജീവനം മുട്ടിക്കരുതെന്ന ആവശ്യവുമായി കച്ചവടക്കാർമറുവശത്ത് . മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റിയേ പറ്റുവെന്ന കടുപിടുത്തത്തില്‍ കോര്‍പറേഷന്‍. ഇടവേളയ്ക്കുശേഷം പാളയം വീണ്ടും ചര്‍ച്ചയാവുകയാണ്.