അക്ഷരാര്‍ഥത്തില്‍ ഡല്‍ഹി ഇന്ന് തിളച്ചുമറിഞ്ഞു. പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിലായിരുന്നു അത്യന്തം നാടകീയ രംഗങ്ങള്‍. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പാര്‍ലമെന്റിന് സമീപം വരെ വന്‍ സംഘര്‍ഷം ഉടലെടുത്തു. പലതവണ കണ്ണീര് വാതകം പ്രയോഗിച്ചു. റെയ്സീന റോഡില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു സമരക്കാര്‍. പാര്‍ലമെന്റിന്റെ എല്ലാ ഗേറ്റുകളും ഇതോടെ അടച്ചു. പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും അര്‍ധസൈനികവിഭാഗം നിരന്നു. പാറ്റകളുടെ സമരത്തില്‍ ഡല്‍ഹി സംഘര്‍ഷഭരിതമായി.
പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് ഇന്നുണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ രാത്രി മുതല്‍ ജന്തർ മന്തറിലേക്ക് നൂറുകണക്കിനാളുകള്‍ എത്തി. അഞ്ചോ അതിലധികമോ പേർ കൂട്ടംകൂടുന്നതിനും പ്രതിഷേധ മാർച്ചുകൾക്കും വിലക്ക് ഉള്ളതിനാൽ മാർച്ച് ജന്തർ മന്തറിൽത്തന്നെ തടയാനായിരുന്നു പൊലീസ് പദ്ധതി. പാർലമെന്റ് മാർച്ചിന് അനുമതി ഇല്ലെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് ആദ്യമേ അറിയിച്ചു.
പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ പേർ ഇന്ന് മാർച്ചിന് എത്തുമെന്നും സമൂഹമാധ്യമങ്ങളുടെ അറിയിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.