കേരള പൊലീസിനെ ഏറ്റവും കൂടുതല്‍ വലച്ച പിടികിട്ടാപ്പുള്ളി ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. സുകുമാരക്കുറുപ്പ്. ചാക്കോയെ കൊന്ന് കത്തിച്ച ശേഷം കേരളത്തില്‍ നിന്ന് എങ്ങോട്ടോ മാഞ്ഞുപോയ സുകുമാരക്കുറുപ്പ്. 42 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാക്കോയെന്ന യുവാവിനെ കൊന്ന് കത്തിച്ച ശേഷം പിടികിട്ടാപ്പുള്ളിയായി മാറിയ സുകുമാരക്കുറുപ്പ് എവിടേയെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. കുറുപ്പിനെ കണ്ടെത്താന്‍ പതിനെട്ട് അടവും പയറ്റിയിട്ടും പരാജയപ്പെട്ടതോടെ അടച്ചുവെച്ചിരുന്ന കേസ് ഫയല്‍ ക്രൈംബ്രാഞ്ച് വീണ്ടും തുറന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ക്രൈംബ്രാഞ്ച് ചെയ്ത ഏറ്റവും പ്രധാന നീക്കം സുകുമാരക്കുറുപ്പിനെ കണ്ടതായി അവകാശപ്പെട്ട നഴ്സ് രത്നമ്മയുടെ മൊഴിയെടുത്തതാണ്. രത്നമ്മ പറഞ്ഞതില്‍ നിന്ന് ക്രൈംബ്രാഞ്ച് എത്തിച്ചേരുന്ന പ്രധാന നിഗമനങ്ങളിലൊന്ന് സുകുമാരക്കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണ്. ഏതായാലും 42 വര്‍ഷത്തെ ദുരൂഹതയ്ക്ക് ഇനിയെങ്കിലും ചുരുളഴിയുമോ?

Sukumara Kuruppu: Kerala's Most Elusive Fugitive Re-emerges:

Sukumara Kuruppu's 42-year-old case, which has greatly troubled the Kerala police, has been reopened by the Crime Branch due to failed attempts to apprehend him. The interrogation of nurse Rathnamma, who claimed to have seen him, has led the Crime Branch to believe it is unlikely he is still alive