നെയ്യാറ്റിൻകര ആനാവൂരില്‍ പിതാവിന്‍റെയും മകന്‍റെയും മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മൂന്ന് മാസം മുന്‍പ് ഷാജികുമാറും കഴിഞ്ഞദിവസം മകന്‍ ഷൈജുവും മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു.
ഷാജികുമാര്‍ ഏപ്രില്‍ വിഷം കഴിച്ച് മരിച്ചു. കഴിഞ്ഞമാസം 19 ന് ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച് ഷൈജു ആനാവൂരിലെ പിതൃസഹോദരന്‍റെ വീട്ടിലെത്തുകയായിരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി , മെഡിക്കല് കോളജ് മൂന്ന് മാസത്തിനിടെ അച്ഛന്‍റെയും മകന്‍റെയും മരണം. രണ്ട് മരണങ്ങളിലും സമാനതകളേറെയെന്ന് ബന്ധുക്കള്‍.
ഏപ്രിലില്‍ ആനാവൂര്‍ സ്വദേശി ഷാജികുമാര്‍ വിഷം കഴിച്ച് മരിച്ചെന്നായിരുന്നു രണ്ടാം ഭാര്യ ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലും വിഷം ഉള്ളില്‍ച്ചെന്നതാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. സമാനരീതിയിലാണ് കഴിഞ്ഞദിവസം ഷാജിയുടെ മകന്‍ ഷൈജുവിന്‍റെയും മരണം. കഴിഞ്ഞമാസം 19 ന് ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച് ഷൈജു ആനാവൂരിലെ പിതൃസഹോദരന്‍റെ വീട്ടിലെത്തുകയായിരുന്നു.
സ്ഥിതി വഷളായതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ഷൈജുവിനെ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഷൈജു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഘട്ടം ഘട്ടമായി വിഷം നല്‍കി അച്ഛനെയും അച്ഛന്‍റെ മരണകാരണം അറിയാവുന്ന മകനെയും ഷാജിയുടെ രണ്ടാം ഭാര്യയായ കീഴാറൂര്‍ സ്വദേശിനി വകവരുത്തിയെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്.