കൊല്ലപ്പെട്ട മനു. കേസിലെ പ്രതി മിഥുന്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബൈക്ക് റെയ്സിങ്ങിലെ തര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തികൊന്നു. നെല്ലിമൂട് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജ് (22) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ മിഥുൻ ആണ് കേസിലെ പ്രധാന പ്രതി. പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു മുന്‍പ് ഒന്നുമറിയാത്തതുപോലെയാണ് മിഥുന്‍ സംസാരിച്ചത്. മിഥുനെയും സഹോദരനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബൈക്ക് റേസിങ്ങിനെ ചൊല്ലി അയൽവാസിയായ ബിജുവും കുടുംബവുമായി ഉണ്ടായ തര്‍ക്കമാണ് മനുവിന്‍റെ ജീവനെടുത്തത്. പെട്രോള്‍ തീർന്ന് വഴിയിലായ ബൈക്കില്‍ പെട്രോള്‍ നിറച്ച ശേഷം റൈസ് ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ശബ്ദം കേട്ടുകൊണ്ട് പുറത്തേക്ക് വന്ന മനു ബൈക്ക് റൈസിങിനെ ചോദ്യം ചെയ്തു. പിന്നാലെയുണ്ടായ തര്‍ക്കത്തിലാണ് മനുവിന് ജീവന്‍ നഷ്ടമാകുന്നത്. ആദ്യം ഒരു തർക്കം പറഞ്ഞുതീർത്തെങ്കിലും ഏഴരയോടു കൂടി മനു വീണ്ടും കത്തിയുമായി ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. മനു തന്നെ കൊണ്ടുവന്ന കത്തി കൊണ്ടുള്ള കുത്തേറ്റാണ് ഇയാൾ മരിച്ചത്. വാരിയെല്ലിന്‍റെ ഭാഗത്ത് ആഴത്തിലുള്ള കുത്തേറ്റാണ് മരണം. വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. 

മനുവിന്‍റെ മരണത്തിന് പിന്നാലെയാണ് മിഥുന്‍ അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച മനുവിന്‍റെ അയല്‍വാസിയാണ് മിഥുന്‍. ഇയാളുടെ പിതാവ് ബിജു, അമ്പാടി, പ്രായ പൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഒന്നുമറിയാത്ത പോലെയാണ് പ്രതി മിഥുൻ മനോരമ ന്യൂസിനോട് സംഭവം വിവരിച്ചത്. കൊല്ലപ്പെട്ട ആളിന്  വെള്ളം നൽകി എന്നാണ് മിഥുന്‍ പറഞ്ഞത്.

 'ഞാനെത്തുമ്പോള്‍ മനു ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. വെള്ളം വേണമെന്ന് പറഞ്ഞു. എടുത്തു കൊടുത്തു. മനുവിനൊപ്പം മറ്റുള്ളവരും ഉണ്ടായിരുന്നു. തര്‍ക്കത്തിനുള്ള കാരണം അറിയില്ല' എന്നിങ്ങനെയാണ് മനുവിന്‍റെ വാക്കുകള്‍. കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു മുമ്പാണ് മിഥുൻ ഒന്നുമറിയാത്തതുപോലെ സംസാരിച്ചത്. 

ENGLISH SUMMARY:

A 22-year-old man named Manoj, also known as Manu, was tragically stabbed to death in Neyyattinkara following a dispute over bike racing and loud exhaust noise. The conflict began when neighbors questioned the loud noise caused by the suspects while they were refueling their bike. Although an initial argument was settled, the situation escalated when the victim returned to the suspects' home, resulting in a fatal stabbing. Police have taken four individuals, including the primary suspect Mithun and his family members, into custody for the crime.