പത്തനംതിട്ട പള്ളിക്കലിൽ കാൻസർ രോഗി അയല്‍ വീടിന്റെ മുറ്റത്തെത്തി കൈത്തണ്ട മുറിച്ച ശേഷം കിണറ്റിൽ ചാടി മരിച്ചു. പള്ളിക്കൽ സ്വദേശി 65 വയസുള്ള വാസുദേവൻ ആണ് മരിച്ചത്. അയൽവീടുമായുള്ള തർക്കത്തെ തുടർന്നാണ് പഞ്ചായത്ത് കിണറ്റിൽ ചാടിയത്.
പള്ളിക്കൽ സ്വദേശിനി ഉഷ രാവിലെ വീടിൻറെ മുൻ വാതിൽ തുറന്നപ്പോൾ സിറ്റൗട്ടിൽ നിറയെ ചോര തുള്ളികൾ. ക്യാമറ പരിശോധിച്ചപ്പോഴാണ് അയൽക്കാരനായ വാസുദേവൻ സിറ്റൗട്ടിൽ എത്തി കൈത്തണ്ട മുറിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. രക്തത്തുളളികള്‍ പരിശോധിച്ചു ചെന്നപ്പോഴാണ് വീടിനോട് ചേർന്നുള്ള പഞ്ചായത്ത് കിണറിൽ വാസുദേവനെ മരിച്ചനിലയിൽ കണ്ടത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.
ENGLISH SUMMARY:
A cancer patient in Pallikkal, Pathanamthitta, tragically ended his life by jumping into a panchayat well after cutting his wrist. The incident reportedly stemmed from a dispute with a neighbor, with CCTV footage capturing the victim's final moments.