വിഴിഞ്ഞത്തെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അഭിലാഷ് അറസ്റ്റില്‍. മദ്യലഹരിയില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് വിഘ്നേശ്വരിയുടെ ആത്മഹത്യാക്കുറിപ്പ്. ഇന്നലെയാണ് വിഘ്നേശ്വരി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ചത് .
നാഗർകോവിൽ സ്വദേശിയാണ് ജീവനൊടുക്കിയ 27 വയസ്സുകാരി വിഘ്നേശ്വരി. ഇവർ തമ്മിൽ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ വാർഷികം. കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ ദുഃഖം വിഘ്നേശ്വരിക്ക് ഉണ്ടായിരുന്നു എന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.