തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ കയ്യാങ്കളി. യു.ഡി.എഫ്–ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. കൗൺസിലർ സുഗതനെ രക്ഷിക്കാനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമമാണ് സംഘർഷത്തിന് കാരണമെന്ന് യുഡിഎഫും സിപിഎമ്മും ആരോപിച്ചു. ഹാജര്‍ ബുക്ക് ബിജെപി അംഗങ്ങള്‍ തട്ടിയെടുത്തെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. ഹാജര്‍ രേഖപ്പെടുത്താന്‍ കോണ്‍ഗ്രസിനെ അനുവദിച്ചില്ല. അജന്‍ഡകളെല്ലാം പാസായെന്ന് പറഞ്ഞ് മേയര്‍ വി.വി. രാജേഷ് മടങ്ങി