അറിവും വിവേചന ശക്തിയും ഉപയോഗിച്ച് നടത്തിയ ആര്‍ഷഭാരത സത്യപ്രതിജ്ഞ കണ്ട് വരാം. കാലം 2025 അവസാനപാദം എല്ലാം ഉണ്ട്. പത്മനാഭസ്വാമിയുടെ പേരില്‍ പ്രതിജ്ഞ എടുത്ത് കഴിഞ്ഞപ്പോഴാണ് മിസ്റ്റര്‍ കാപ്പ് സുഗതേട്ടന് തന്റെ ഗുണ്ടാപാരമ്പര്യം ഓര്‍മ വന്നത് അപ്പോ തന്നെ ആ പ്രതിജ്ഞ ദൃഢവുമാക്കി. അറിവും വിവേചനബോധവുമൊക്കെ അമ്പേ പരാജയമായിപ്പോയി. സംഗതി കൊള്ളാം. പക്ഷേ ഹൈക്കോടതി എടുത്ത് തോട്ടിലെറിഞ്ഞു. കൂട്ടത്തില്‍ വേറൊരെണ്ണം...നാണക്കേട് തന്നെ. ഒന്നൂടെ സത്യപ്രതിജ്ഞ ചെയ്താ മതിയാവും. പക്ഷേ പ്രശ്നമുണ്ട്. പത്മനാഭസ്വാമിയെ വിളിച്ച് ദൃഢപ്രതിജ്ഞ ചെയ്ത കാപ്പ സുഗതേട്ടന്‍ ജയിലിലാണ്. പുള്ളി വന്ന് സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ബിജെപിയുടെ ഭൂരിപക്ഷം പോകും. കാണാം തിരുവാ എതിര്‍വാ.