കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹതകൾ നീങ്ങിയിരിക്കുകയാണ്. കല്ലറ ഇന്ന് തുറന്നു, പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് മൃതദേഹമാണോ എന്ന കാര്യത്തിലുള്ള ആശങ്ക നീങ്ങിയിരിക്കുകയാണ്. ഇതോടെ, രേഖകളില്ലാതെ കല്ലറയില്‍ മൃതദേഹം അടക്കിയിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്. 

കല്ലറയില്‍ കണ്ടത് നേരത്തെ മൃതദേഹം അടക്കം ചെയ്തിരുന്ന പെട്ടിയിലെ പായയാണെന്ന നിഗമനത്തിലേക്ക് തന്നെയാണ് പൊലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അതില്‍ മറ്റ് ദുരൂഹതകളില്ലെന്ന് തന്നെയാണ് പൊലീസ് പറയുന്നത്. കല്ലറയിൽ നിന്ന് ലഭിച്ച മൃതദേഹം അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. വൻ പൊലീസ് സംഘത്തിന്റെയും, ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും, പൊലീസ് സർജൻ്റെയും പള്ളി വികാരി ഉൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പത്തരയോടെ കല്ലറ തുറന്നത്. സെമിത്തേരി പൂർണമായും മറച്ചു കെട്ടിയ ശേഷം ആയിരുന്നു ദുരൂഹമായ 38ആം നമ്പർ കല്ലറയിൽ ആളിറങ്ങിയത്. കല്ലറയിലെ പെട്ടി 2015 ൽ അടക്കം ചെയ്ത ജെയിംസ് കൂമ്പുക്കലിൻ്റെതാണ് എന്ന് പൊലീസ്. കല്ലറയിൽ കണ്ട പായ 2006 ൽ സംസ്കരിച്ച മറിയത്തിന്റെ ആണെന്നാണ് പൊലീസ് കണ്ടെത്തൽ. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.

ENGLISH SUMMARY:

Kannur Vaniyappara church mystery surrounding a grave has been clarified after the tomb was opened. It was confirmed that the mat found in the grave was not a body, alleviating concerns about an unauthorized burial.