മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, ആത്മഹത്യ ചെയ്ത കെ.കെ. മഹേശനെ അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരുഗതിയും പരഗതിയും ഇല്ലാത്തവന്‍ എന്നാണ് മൈക്രോ ഫിനാന്‍സ് സംസ്ഥാന കോര്‍ഡിനേറ്ററായിരുന്ന മഹേശനെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. എസ്എന്‍ ട്രസ്റ്റ് താന്‍ ഇനിയും ഭരിക്കുമെന്നും ജന. സെക്രട്ടറി പറഞ്ഞു. പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയാണ് വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളിയുമായി പ്രത്യേക അഭിമുഖം കാണാം.