കണ്ണൂർ വാണിയപ്പാറയിലെ കല്ലറയിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. ദുരൂഹമായ കല്ലറ തുറന്നു പരിശോധിക്കണമെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ ആവശ്യപ്പെട്ടു. എന്നാൽ കല്ലറയിൽ ഉള്ളത് സ്വാഭാവികരീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ ആണെന്നും ദുരൂഹത ഇല്ലെന്നുമാണ് പൊലീസിന്റെ മറുപടി. പള്ളി അധികൃതർ വീണ്ടും പരാതി നൽകിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് കടക്കുമെന്ന് കരിക്കോട്ടക്കരി പൊലീസ് വ്യക്തമാക്കി.