പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി. പരിചയക്കാരനായ യുവാവ് തന്നെയാണ് പ്രതി. കണ്ണൂരില്‍ കൊല്ലപ്പെട്ടത് അധ്യാപികയാണ്. പിടിയിലായത് ആണ്‍സുഹൃത്തും. കോഴിക്കോട് താമരശേരിയില്‍ 22കാരി ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് കാരണം പെണ്‍കുട്ടിയുടെ പ്രതിശ്രുത വരനാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊന്നവര്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സ്നേഹത്തിന്‍റെ നൂല് എപ്പോഴോ പൊട്ടിപ്പോയിരിക്കണം. സ്നേഹം കൊല്ലുന്ന സ്നേഹമായി മാറിയത് അങ്ങനെയായിരിക്കണം. ക്രൂരതയുടെ കാണാപ്പുറങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ENGLISH SUMMARY:
A tragic relationship-related crimes in Kerala, including the brutal murder of an Anganwadi worker in Gavi and a teacher in Kannur. These shocking incidents, along with a recent suicide in Thamarassery, highlight the alarming rise of toxic relationship violence across the state.