തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നരവയസ്സുകാരന് അര്‍ഷിദിന്റെ കൊലപാതകത്തില്‍ വിറങ്ങലിച്ച് കേരളം. ഒന്നര വയസ് മാത്രമുള്ള പിഞ്ചു കുഞ്ഞ് നേരിട്ടത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകൾ . കുഞ്ഞിൻറെ ശരീരത്തിൽ ചെറുതും വലുതുമായ 51 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സിഗരറ്റ് വെച്ച് പൊള്ളിച്ചതിൻ്റെ പാടുകളും ജനനേന്ദ്രിയത്തിൽ തൊലിപോയ മുറിവും. കൊടും ക്രൂരനായ അഷ്കർ എന്ന കൊലയാളി ചോറ് കൊടുക്കുമ്പോൾ കുഞ്ഞു കരഞ്ഞതിന് തല ഭിത്തിയിൽ ഇടിപ്പിച്ചു.