സിഎംആർഎൽ - എക്സാലോജിക് കള്ളപ്പണ  ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീട്ടിലും ഇ.ഡി റെയ്ഡ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ പിണറായിയിലുള്ള കുടുംബവീട്ടിലുമാണ് ഒരേസമയം പരിശോധന നടന്നത്. പിണറായുടെ വീട്ടിലെ റെയ്ഡില്‍ പ്രതിഷേധവുമായി  സിപിഎം തെരുവിലിറങ്ങി..9 മണിക്കൂര്‍ റെയ്ഡ് നീണ്ടു നിന്നു....ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ആക്രമിച്ചു. പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളുമെറിഞ്ഞു, മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

The ED raid on former Chief Minister Pinarayi Vijayan's residences and former minister Mohammed Riyas's home in the CMRL-Exalogic money laundering case has sent shockwaves across Kerala. This extensive investigation, which included searches at both his rented house in Thiruvananthapuram and his ancestral home in Pinarayi, Kannur, led to widespread protests from the CPM.