കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരായ പ്രതിഷേധം സി പി എം ഏറ്റെടുത്തതോടെ എറണാകുളം മലയിടംതുരുത്തിൽ സമരം കൂടുതൽ ശക്തമാവുകയാണ്. ഉന്നതിയിൽ എത്തിയ പി രാജീവ് കുടുംബാംഗങ്ങളെ സന്ദർശിച്ചു. ജനിച്ച വളർന്ന മണ്ണിൽ നിന്ന് പടിയിറങ്ങേണ്ടി വരുമോ എന്ന ഭീതിയിൽ കഴിയുന്ന കുടുംബാംഗങ്ങൾ ഓരോരുത്തരും തങ്ങളുടെ വേദന കണ്ണീരോടെ വിവരിച്ചു.

മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടത് സർക്കാർ തുടങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരം ഒരു പോലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലയെന്നും രാജീവ്‌.അതിനിടെ, പ്രദേശത്തുണ്ടായ സംഘർഷത്തിൽ ആലുവ എസ്.പി ഇന്ന് ഐജിക്ക് റിപ്പോർട്ട് നൽകി. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ മാത്രമാണ് പോലീസും അധികൃതരും ശ്രമിച്ചതെന്നും, പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതിനിടെ വ്യാഴാഴ്ചയ്ക്കകം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നിര്‍ദേശം. ആലുവ റൂറല്‍ എസ്.പി. സുരക്ഷയൊരുക്കണമെന്നും നിര്‍ദേശമുണ്ട്.

ENGLISH SUMMARY:

Eviction protest Ernakulam is intensifying as the CPM has taken over the protest against the eviction drive in Malayidmthuruth. The situation highlights the distress of families facing displacement from their ancestral lands, a move that has surprised many given the Left government's initiative for land surveys