ഇടതുസര്‍ക്കാരിന്റെ വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കി. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനങ്ങളും റദ്ദുചെയ്യും. സില്‍വര്‍ലൈനിനായി  സ്ഥലം ഏറ്റെടുത്തു സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ എടുത്തുകളയുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു.

സാമ്പത്തികവും പാരിസ്ഥിതികവുമായി കേരളത്തെ തകര്‍ക്കാത്ത ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ENGLISH SUMMARY:

The UDF government has canceled the controversial Silver Line project initiated by the LDF government. This decision includes rescinding land acquisition notifications and removing markers, signaling a shift in Kerala's infrastructure development strategy.