കൊച്ചിയില്‍ നിന്ന് വന്ന ഞെട്ടിക്കുന്ന വാര്‍ത്തയോടെയായിരുന്നു ഇന്നത്തെ തുടക്കം. മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും പീഡനവും പെണ്‍വാണിഭവും നടന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്ത. മോഡലിങ്ങും ജോലിയും വാഗ്‌ദാനം ചെയ്ത് പെണ്‍കുട്ടികളെ വിദേശത്തേക്ക് എത്തിച്ചശേഷം പെണ്‍വാണിഭം നടത്തിയെന്നാണ് പരാതി.
രണ്ടുമാസത്തോളം ദുബായില്‍ കുടുങ്ങിയ ശേഷം, രക്ഷപ്പെട്ട് നാട്ടിലെത്തിയ രണ്ട് പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരിക്കുന്നത്.