പ്രതിപക്ഷ നേതാവ് എന്ന അഞ്ച് വര്‍ഷത്തെ ചാപ്റ്ററില്‍ നിന്നും കേരളത്തിന്‍റെ പതിമൂന്നാം മുഖ്യമന്ത്രി എന്ന പുതിയ പുസ്തകത്തിന്‍റെ താളുകള്‍ വി.ഡി സതീശന്‍ തുറന്നുകഴിഞ്ഞു. മുന്നില്‍ നടന്ന വഴികാട്ടികളെയും സമകാലികരെയും രാഷ്ട്രീയ എതിരാളികളെയുമെല്ലാം നേരില്‍ സന്ദര്‍ശിക്കുന്നു. ഓര്‍മകള്‍ പങ്കുവച്ച് വികാരദീനനാകുന്നു. അടിയൊഴുക്കുകളുടെയും കാലുവാരലിന്‍റെയും ഉള്‍പ്പാര്‍ട്ടി മല്‍സരങ്ങളുടേയും അരങ്ങായ കേരള രാഷ്ട്രീയത്തില്‍ വി.ഡി സതീശന്‍റേത് തനിവഴിയാണ്. കേരള ജനതയ്ക്ക് മുന്നില്‍ പുതിയൊരു രാഷ്ട്രീയ സങ്കല്‍പ്പമാണ് അവതരിപ്പിക്കുന്നത്. പുതിയ കേരളമുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് ആര്‍ജവത്തോടെ പറയുന്നു. അധികാരത്തിന്‍റെ പത്രാസില്‍ മയങ്ങില്ലെന്നും ഒപ്പമുണ്ടായിരുന്നവരെ ചേര്‍ത്തുപിടിക്കുമെന്നും വര്‍ഗീയതയോട് ഒരിക്കലും സന്ധിയില്ലെന്നും അടിയുറച്ച് വിളിച്ചുപറയുന്നു. ഇത് മൂന്ന് പതിറ്റാണ്ടിലെ വി.ഡി സതീശനെന്ന പൊതുപ്രവര്‍ത്തകന്‍റെ അനുഭവങ്ങളുടെ കാഴ്ച്ചപ്പാടിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ വഴിയാണ്. സതീശന്‍റെ വഴി. വിഡിയോ കാണാം.