മേയ് 4ന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം , കേരളം ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുന്ന 13–ാമത്തെ വ്യക്തിയായി വടശേരി ദാമോദരന്‍ സതീശന്‍.10 വര്‍ഷത്തിന് ശേഷം, ഫലം വന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. പീപ്പിള്‍ ചോയിസ് എന്ന് പറയുന്നതുപോലെ , പലരും ആഗ്രഹിച്ച ആ പേര് തന്നെ കേരള മുഖ്യമന്ത്രിയായതോടെ ആവേശം അണപൊട്ടി.

രണ്ടു മല്‍സരങ്ങള്‍ ജയിച്ചാണ് വി.ഡി സതീശന്‍ ഇത്തവണ വിജയുടെ കസേരയിലിരിക്കുന്നത്. ആദ്യം നിയമസഭാ തിരഞ്ഞെടുപ്പും രണ്ടാമത് മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പും. ഉദ്വേഗത്തോടെയാണ് രണ്ടു ഫലങ്ങളുമറിയാന്‍ രാഷ്ട്രീയ കേരളം കാത്തിരുന്നത്. ഒടുവില്‍ ആ വിശേഷണവും സതീശന്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കുന്നു. കേരള മുഖ്യമന്ത്രി. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പ്രസിഡന്റ് സ്ഥാനം, പീന്നിട് വഴുതിപോയ മന്ത്രിസ്ഥാനം...സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ വിസ്മയം തുടങ്ങുന്നത് 2021യില്‍ പ്രതിപക്ഷ നേതാവായതിലൂടെയാണ്. 2006/യിലും 2016യിലും പ്രതിപക്ഷത്തിരുന്ന് മികച്ച പ്രകടനമാണ് സതീശന്‍ നിയമസഭയില്‍ കാഴ്ചവച്ചത്. ചുണ്ടിനും കപ്പിനുമിടയില്‍ പല സ്ഥാനങ്ങളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുന്ന സതീശിന് നിയുക്ത മുഖ്യമന്ത്രി സ്ഥാനം മധുര പ്രതികാരമാണ്.

ഇത്തവണത്തെ മല്‍സരം എംഎല്‍എയായതിന്‍റെ സില്‍വര്‍ ജൂബിലി തിളക്കത്തിലായിരുന്നു. പതിറ്റാണ്ടോളം കോടതി മുറികളില്‍ തെളിഞ്ഞ്, പിന്നെ രാഷ്ട്രീയത്തില്‍ തിളങ്ങാനെത്തിയ യുവ കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്തി ആദ്യം പരീക്ഷിച്ചു. പോരടിച്ച് അയാള്‍ പിടിച്ചു നിന്നപ്പോള്‍ ചേര്‍ത്തുനിര്‍ത്തി. 25 വര്‍ഷത്തിലധികം. നിലപാടുകളിലെ വ്യക്തതയാണ് വി.ഡി.സതീശന്റെ ഡിഎന്‍എ. തുടര്‍ച്ചയായി പരാജയങ്ങളോടെ ആശയറ്റ യുഡിഎഫിന് ജീവവായു കൊടുത്ത് അധികാരത്തിലെത്തിച്ചത് സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം തന്നെയാണ്. ജനം നെഞ്ചേറ്റിയത്   കൃത്യതയും സ്ഥിരതയുള്ള ആ നിലപാടുകളുടെ തലയെടുപ്പിനെ തന്നെയാണ്.

ഏതായാലും ഇത് പുതിയ ചരിത്രമാണ്. കേരളത്തിനും കോൺഗ്രസ് പാർട്ടിക്കും. അഞ്ചാണ്ട് മുമ്പ് സോണിയ ഗാന്ധി തുടങ്ങിവെച്ച തലമുറമാറ്റത്തിന്റെ വിജയ ക്ലൈമാക്സ്. പക്ഷേ ഈ കാണുന്ന ജനപിന്തുണയും ആവേശവും സതീശനെ കൂടുതൽ വലിയ ഉത്തരവാദിത്തങ്ങളിലേക്കാണ് നയിക്കുന്നതെന്ന ഓർമ വേണം. ഭരണത്തിലും ഇടപെടലിലും സൂക്ഷ്മതയും ജനങ്ങളോടുള്ള കരുതലും ഉണ്ടായേപറ്റൂവെന്ന വലിയ മുന്നറിയിപ്പാണ് നാടെങ്ങും കിട്ടുന്ന ഈ സ്വീകാര്യത. പിഴവുകൾ എണ്ണിപ്പറയാ൯ പാർട്ടിയിൽ തന്നെ എമ്പാടും സഹപ്രവത്തകർ ഉള്ളപ്പോൾ പ്രത്യേകിച്ചും.  കാത്തിരിക്കാം സംസ്ഥാനത്തെ സമൂലമായി മാറ്റപ്പണിയുന്ന സതീശ൯ മാജിക്കിനായി.

ENGLISH SUMMARY:

V.D. Satheesan is the new Kerala Chief Minister, marking a significant moment for the UDF and the Congress party in Kerala. His appointment as the 13th Chief Minister comes after a period of anticipation following the election results