നെടുങ്കണ്ടം ഇരട്ട കൊലപാതക കേസ് നമുക്ക് അറിയാം. അമ്മ മേരിക്കുട്ടിയെയും സഹോദരന്‍ റെജിയെയും കൊന്ന് കുഴിച്ചുമൂടിയ കേസ്. പ്രതി സജി പിടിയിലായത് ഒളിവില്‍ കഴിഞ്ഞശേഷമായിരുന്നു. പിതൃത്വത്തെ ചൊല്ലി റെജിയുമായുള്ള തര്‍ക്കം, വിവാഹം കഴിക്കാന്‍ സമ്മതിക്കാതെ ഇരിക്കല്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു റെജിയുടെ കൊടുംകൃത്യം. 

അന്ന് സജിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ നാട്ടുകാര്‍ പല സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ ഒന്ന് എട്ടുവര്‍ഷം മുന്‍പ് കാണാതായ സജിയുടെ പിതാവ് മാത്യുവിനെ കുറിച്ചാണ്. മാത്യുവിന്റെ തിരോധാനത്തില്‍ സജിക്ക് പങ്കുണ്ടെന്ന് നാട്ടുകാര്‍ അന്ന് പറഞ്ഞിരുന്നു. സജിയുടെ കസ്റ്റ‍ഡി കാലാവധി അവസാനിക്കുന്ന ഇന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് നെടുങ്കണ്ടം പച്ചടിയിലെ വീട്ടില്‍ നടന്നത്. പൊലീസ് സംശയം തീര്‍ക്കാന്‍ വീട്ടില്‍‌ തെളിവെടുക്കാന്‍ തീരുമാനിച്ചു. പ്രതി സജിയുടെ പുരയിടത്തില്‍ നിന്ന് അസ്ഥിയുടെ ഭാഗവും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തി. കാണാതായ പിതാവ് മാത്യുവിനെ സജി കൊന്ന് കുഴിച്ചുമൂടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിന് സമീപം കുഴിയെടുത്തായിരുന്നു ഈ പരിശോധന. 

അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും സജി കുഴിച്ചുമൂടിയതിന് സമീപം കുഴിയെടുത്താണ് പരിശോധന നടത്തി. കണ്ടെത്തിയ അസ്ഥി കഷ്ണം മാത്യുവിന്റെതാണോയെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. സജി ലഹരിക്കടിമയാണെന്ന് ബന്ധുക്കൾ ആവര്‍ത്തിക്കുകയാണ്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.

ENGLISH SUMMARY:

The Nedumkandam twin murder case involves the brutal killing and burial of mother Marykutty and brother Reggie by the accused Saji. After being apprehended, Saji's alleged involvement in the disappearance of his father, Mathew, eight years prior, is now under investigation.