തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വ്ളാത്തങ്കരയിലാണ് അരുകൊല നടക്കുന്നത്. വ്ളാത്തങ്കര ആര്‍സി ചര്‍ച്ചിന് സമീപം താമസിക്കുന്ന എം.എല്‍.അല്‍മയാണ് കൊല്ലപ്പെട്ടത്. അല്‍മയ്ക്ക് മുപ്പത്തിമൂന്ന് വയസാണ്. ഭര്‍ത്താവ് വിഷ്ണുവിന് മുപ്പത്തിയാറ് വയസ്. 

ഇന്ന് രാവിലെ ഏകദേശം ഒന്‍പത് മണിയോടെയാണ് ഈ കൊലപാതകം. ഒന്‍പത് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മക്കളുണ്ടായിരുന്നില്ല.  വിഷ്ണു പിഎസ്‍സി ട്രെയിനിങ് സെന്ററിലെ അധ്യാപകനാണ്. സംഭവസമയം, വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യയെ കൊലപ്പെടുത്തിയെന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ച്ചെന്ന്  രാവിലെ എട്ടരയോടെ പ്രതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാറശാല പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തു. എന്തിനാണ് കൊലപാതകം നടത്തി എന്ന് പ്രതി ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. ഫൊറൻസിക് സംഘം  എത്തിയശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. കുത്തിയും വെട്ടിയുമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞത്. സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു അല്‍മ. യാത്രകളെ സ്നേഹിച്ച പെണ്‍കുട്ടി. ഇരുവരും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം വീടെടുത്ത് മാറി താമസിക്കുകയായിരുന്നു ഇരുവരും. അത്രയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന, സാമ്പത്തിക ബാധ്യത ഇല്ലാതിരുന്ന കുടുംബത്തില്‍‌ എന്താണ് ഉണ്ടായത് എന്നാണ് പൊലീസിന്‍റെ സംശയം.

ENGLISH SUMMARY:

Neyyattinkara murder details are emerging as a husband has allegedly stabbed his wife to death in Vlathankara. Police have taken the husband into custody and are investigating the motive behind this tragic domestic incident