കണ്ണൂർ പേരാവൂർ കൊളക്കാട് ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കത്തിന് പിന്നാലെയാണ് കത്തി ഉപയോഗിച്ച് കഴുത്തറുത്തത്. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ENGLISH SUMMARY:
A drug addict son has tragically murdered his mother in Kolakkad, Peravoor, Kannur. The incident highlights the devastating impact of substance abuse on families.