kolakkad-son-killed-mother

കണ്ണൂർ പേരാവൂർ കൊളക്കാട് ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50)  കൊല്ലപ്പെട്ടത്. 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കത്തിന് പിന്നാലെയാണ് കത്തി ഉപയോഗിച്ച് കഴുത്തറുത്തത്. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ക്രിസ്റ്റി ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ . അമ്മയെ കൊന്നശേഷം ഒരു കുറ്റബോധവും ഇല്ലാതെ കൂളായാണ് ക്രിസ്റ്റി തന്നോട് സംസാരിച്ചത് എന്നും അവരാണ് തന്നെ ഇങ്ങനെ ആക്കിയത് എന്ന് പറഞ്ഞെന്നും ക്രിസ്റ്റിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച അയൽവാസി നിപുൺ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Geethamma, a Mahila Morcha district committee member, was brutally murdered by her son Christy in Peravoor, Kannur. The incident occurred late Friday night following a heated argument, after which Christy surrendered to the police. Authorities revealed that Christy is a drug addict and carried out the gruesome act under its influence. The local community remains in shock as the Peravoor police proceed with the investigation and forensic analysis of the crime scene at Kolakkad.