TAGS

തിരുവനന്തപുരം കാട്ടാക്കടയിൽ ഇരുപത്തി നാലുകാരന്‍റെ ജീവനെടുത്തത് യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം. കാട്ടാക്കട കിള്ളി എള്ളുവിളയില്‍ മണിയന്‍, ബീന ദമ്പതികളുടെ മകന്‍ രാഹുലാണ് ( 24 ) മരിച്ചത്. ഇന്നലെ രാത്രി കിള്ളി മെഡിസിറ്റി ആശുപത്രിക്ക് എതിർവശം റോഡിനു മുന്നിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായത്.

വാക്കുതർക്കം തമ്മിൽതല്ലിലേക്ക് കലാശിക്കുമ്പോൾ താക്കോലോ താക്കോലിൽ കോർത്ത മൂര്‍ച്ചയേറിയ ആയുധമോ കൊണ്ടുള്ള ആക്രമണത്തില്‍ രാഹുലിന്‍റെ ഇടത് വശത്ത് വാരിയെല്ലിന് സമീപത്തായി കുത്തി നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയും ഇവർ തമ്മിൽ സംഘര്‍ഷമുണ്ടായി. പുറത്ത് ചെറിയ മുറിവ് തോന്നുന്ന രീതിയിലായിരുന്നു. അതേസമയം മരിച്ച രാഹുൽ പരുക്ക് കാര്യമാക്കിയിരുന്നില്ല.

ENGLISH SUMMARY:

A youth dispute in Kattakada resulted in the tragic death of a 24-year-old. The altercation escalated into a physical fight, leading to a fatal stabbing.