മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ രീതികളുണ്ടത്രേ?എന്താണാരീതി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാതിരിക്കുക. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുണ്ടായിട്ടും മറ്റൊരു പാര്‍ട്ടി നേതാവിനെ മുഖ്യമന്ത്രിയാക്കുക. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഉണ്ടായിട്ടും നിയമസഭാ അംഗമല്ലാത്തയാളെ മുഖ്യമന്ത്രിയാക്കുക. ഇങ്ങനെ വ്യത്യസ്തമായ പലവഴികള്‍ തേടിയിട്ടുണ്ട് കോണ്‍ഗ്രസ്.