അവസാനവട്ട തിരിച്ചിലിലാണ്. എവിടെയെങ്കിലും കാണാമറയത്ത് ആരെങ്കിലുമുണ്ടോ? ജീവനറ്റ ദേഹങ്ങള്‍ അവശേഷിക്കുന്നുണ്ടോ? മുണ്ടത്തിക്കോട്ടെ വെട്ടിക്കെട്ടുപുരയില് എത്രപേരുണ്ടായിരുന്നു എന്നതിന് ഒരു ഏകദേശ കണക്കുണ്ട്. ആ കണക്ക് വച്ചാണ് ഈ തിരച്ചില്‍. നാലുപേരെ ഇനിയും കണ്ടെത്തണം. അവരെവിടെയുണ്ട്? ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കാത്തിരിപ്പിലാണ്. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്ത് നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടസ്ഥലത്തു നിന്നും കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. 28 ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ച്ചു. വാർഡിൽ ചികിൽസയിലുളളവരെ നാളെ മുതൽ ഡിസ്ചാർജ് ചെയ്യുമെന്ന ആശ്വാസ വാർത്തയും എത്തിയ ഒരു ദിവസമായിരുന്നു ഇന്ന്. വിഡിയോ റിപ്പോര്‍ട്ട് കാണാം.