മൂന്ന് പതിറ്റാണ്ട് മുൻപ് ഹിറ്റായ ചിത്രത്തിലെ കഥാപാത്രം താൻ ചെയ്തത് ബോറായി പോയെന്ന് പിൽക്കാലത്ത് തോന്നിയെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് റിലീസായി 29 വർഷം പിന്നിടുമ്പോൾ ചിത്രത്തിലെ സുധിയെന്ന കഥാപാത്രത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്റെ പരാമർശം. ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന പുതിയ ചിത്രത്തിൻ്റെ പ്രചാരണാർഥം മനോരമ ന്യൂസിന് നൽകിയ അഭിമുഖം.