സുരേശന്‍റെയും സുമതലയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍റെ സീനുകള്‍ പലതും ചെയ്തത് ഡ്യൂപ്പായ താനാണെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി സുനല്‍ എടപ്പാള്‍. താന്‍ പറഞ്ഞതൊന്നും ചാക്കോച്ചനെ വിഷമിപ്പിക്കാന്‍ വേണ്ടിയല്ല. ചാക്കോച്ചന്‍ എനിക്ക് ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ . ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. ചാക്കോച്ചന്‍ വിരുന്ന സീനുകളിലെ സജഷന്‍ ഷോട്ടുകളില്‍ മാത്രമാണ് തന്‍റെ സാന്നിധ്യം ഉള്ളത് . സിനിമയിലേക്ക് തന്നെ നിര്‍ദേശിച്ചും ചാക്കാച്ചനാണെന്ന് സുനില്‍ ഗുരുവായൂര്‍ പറഞ്ഞു.
ചാക്കോച്ചന്‍ ചെയ്ത നല്ല കാര്യം എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. പക്ഷേ അത് പുറത്തേക്ക് എത്തിയപ്പോഴേക്കും അത് നെഗറ്റീവ് ആയി. പലരും അത് വളച്ചൊടിച്ചു. താന്‍ പറഞ്ഞ സത്യങ്ങള്‍ വ്യാഖ്യാനിച്ച് ചാക്കോച്ചനെ വിഷമിപ്പിക്കുന്ന രീതിയിലേക്ക് എത്തിക്കരുതെന്നും സുനില്‍ അഭ്യര്‍ഥിച്ചു. ചാക്കോച്ചന്‍റെ പിന്നാലെ നടന്നിട്ട് നീ എന്തുനേടി എന്ന ചോദ്യമാണ് തന്നെ ഇത്തരത്തിലൊരു വെളിപ്പെടുത്തലിന് പ്രേരിപ്പിച്ചതെന്നാണ് സുനില്‍ നേരത്തെ പറഞ്ഞത്
സുനിലിന്‍റെ വാക്കുകള്‍
എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തില്‍ നടക്കുന്നത്. ഞാന്‍ പോലും അറിയാതെ ഞാന്‍ ഒരു അധോലാകമായി മാറിക്കഴിഞ്ഞു. ചാക്കോച്ചന്‍റെ പിറകെ നടന്നിട്ട് എന്താണ് ഗുണം, ചാക്കോച്ചനെ അനുകരിച്ചിട്ട് നിനക്ക് എന്ത് കിട്ടി തുടങ്ങി നിരവധി ആളുകള്‍ എന്നോട് നെഗറ്റീവായി പറയുന്നുണ്ട്. അതുപോലെ ഞാനും ചാക്കോച്ചനും ഒന്നിച്ചെത്തിയ ഒരു വേദിയില്‍ ഞാന്‍ പറഞ്ഞിരുന്നു ചാക്കോച്ചന്‍ എനിക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അപ്പോള്‍ പലരും ചോദിച്ചു അത് പൈസ ആയിട്ടാണോ അതോ ആശുപത്രി ആവശ്യങ്ങള്‍ക്ക് സഹായിച്ചോ എന്നൊക്കെ പക്ഷേ അതൊന്നുമല്ല. അദ്ദേഹം എനിക്ക് ചെയ്ത സഹായം എന്താണെന്നുവെച്ചാല്‍ അദ്ദേഹം ബിസി ആയിരുന്ന സമയത്ത് അദ്ദേഹം അഭിനയിക്കേണ്ട കുറച്ച് ഭാഗങ്ങള്‍ സജഷന്‍ ഷോര്‍ട്ടൊക്കെ പോലുള്ളവ എനിക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റി. അദ്ദേഹം ആ സമയത്ത് അമേരിക്കയില്‍ ആയതുകൊണ്ട് കുറച്ച് തിരക്കില്‍ ആയിരുന്നു. ആ സമയത്ത് സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്. എന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണ്. ഒരു നടന് കിട്ടേണ്ട എല്ലാ സപ്പോര്‍ട്ടും എനിക്ക് അവിടെ നിന്ന് തന്നിട്ടുണ്ടായിരുന്നു.
ചാക്കോച്ചന്‍ ചെയ്ത നല്ല കാര്യം എന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. പക്ഷേ അത് പുറത്തേക്ക് എത്തിയപ്പോഴേക്കും അത് നെഗറ്റീവ് ആയി. ഓണ്‍ലൈന്‍ മീഡിയ അതിനെ വളച്ചൊടിച്ചു. ചാക്കോച്ചന്‍ ഉപകാരം അല്ലാതെ ഒരു ഉപദ്രവും എന്നോട് ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ഇനി ചിലപ്പോള്‍ ഞാന്‍ അങ്ങോട്ട് ചെയ്തെങ്കിലേയുള്ളു. അദ്ദേഹം ഒരു മനുഷ്യനും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. ഞാന്‍ പറഞ്ഞ സത്യങ്ങള്‍ വളച്ചൊടിച്ച് അദ്ദേഹത്തിനെ വിഷമിപ്പിക്കുന്ന രീതിയിലേക്ക് എത്തിക്കരുത്. അദ്ദേഹത്തെപ്പോലെ ഒരു വലിയ മനുഷ്യനോട് സൗഹൃദം പുലര്‍ത്താന്‍ കഴിയുക എന്ന് പറഞ്ഞാല്‍ എന്നെപ്പോലെ ഒരാള്‍ക്ക് അത് വലിയ കാര്യമാണ്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശൻ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമയിലെ നായകൻ. ചിത്രത്തിൽ അതിഥി താരമായി നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നുണ്ട്.കുഞ്ചാക്കോ ബോബനെ അനുകരിക്കാൻ തുടങ്ങിയതോടെ ‘ജൂനിയർ കുഞ്ചാക്കോ ബോബൻ’ എന്ന പേരിലാണ് സുനില്‍ രാജ് അറിയപ്പെടുന്നത്.