ഈ വാക്കുകള്‍ ഞെട്ടലോടെയാണ് കേരളം കേട്ടുകൊണ്ടിരിക്കുന്നത്. നിതിന്‍ രാജിന്റെ മരണത്തിനു പിന്നാലെ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ നിന്നുള്ള കടുത്ത ജാതി–വര്‍ണ വെറിയുടെ ഭീതിജനകമായ വെളിപ്പെടുത്തലുകള്‍. ബഹുമാനപൂര്‍വം വിളിച്ചിരുന്ന അധ്യാപകര്‍ എന്ന വാക്കിനു തന്നെ തീരാകളങ്കമായി ചിലര്‍ മാറുന്ന കാഴ്ച. സ്വന്തം വിദ്യാര്‍ഥികളെ മക്കളെപ്പോലെ സ്നേഹിക്കേണ്ടതിനു പകരം ക്രൂരമായി അധിക്ഷേപിക്കുന്നവര്‍. അതുകൊണ്ടുതന്നെ നിതിന്‍ രാജിന്റെ മരണം വെറുമൊരു ആത്മഹത്യയാക്കി മായ്ച്ചുകളയരുതെന്നുള്ള ആവശ്യത്തിന് ശക്തിയേറുകയാണ്. അതു തുറന്നുകാട്ടുന്നതാണ് നിതിന്റെ സഹപാഠികളുടെ തുറന്നുപറച്ചിലുകള്‍....വിഡിയോ റിപ്പോര്‍ട്ട് കാണാം.