തൃശൂര്‍ അഞ്ചേരിയില്‍ ദേശായി ഹോംസിന്‍റെ ഫ്ലാറ്റ് നിര്‍മാണം മൂലം ദുരിതത്തിലായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനം. രണ്ടാഴ്ചക്കുള്ളില്‍ ശാശ്വത പരിഹാരമുണ്ടാകുമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ ഉറപ്പു നല്‍കി.
എഡിഎം ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരും കമ്പനി മാനേജ്മെന്‍റും അടങ്ങുന്ന സംഘം സ്ഥലവും കേടുപാടുകള്‍ സംഭവിച്ച വീടുകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും . റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ശാശ്വത പരിഹാരമുണ്ടാകുമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അപകടാവസ്ഥയില്‍ കഴിയുന്ന ഏഴ് വീട്ടുകാരെ കമ്പനി ഇടപ്പെട്ട് വാടക വീടിലേക്ക് മാറ്റും. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ എഞ്ചിനിയറെ നിയമിച്ച് സംരക്ഷണ ഭിത്തി പണിയുമെന്നും മേയര്‍ അറിയിച്ചു
നിലവില്‍ ആശക്കുഴപ്പത്തിലാണ് വീട്ടുകാര്‍.ബാക്കിയുള്ളവരുമായി ആലോചിച്ച് തീരുമാനം അറിയിക്കുമെന്ന്പറഞ്ഞിട്ടുണ്ട്.ഇറിഗേഷന്‍ വകുപ്പിന്‍റെ പുറംമ്പോക്ക് ഭൂമിയിലാണ് 50 വര്‍ഷമായി ഇവര്‍ താമസിക്കുന്നത് . 2021 ലാണ് ആദ്യത്തെ ഫ്ലാറ്റിന്‍റെ നിര്‍മ്മാണം തുടങ്ങുന്നത്. മൂന്നാമത്തെ ഫ്ലാറ്റും ഉയര്‍ന്നതോടെയാണ് സ്ഥിതി രൂക്ഷമായത്.