80ന്‍റെ നിറവിലേക്ക് കരുത്തോടെ വീര്യത്തോടെ ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ ചുവടുവെയ്പ്പ്. പ്രൗഢഗംഭീരമായിരുന്നു രാജ്യത്തിന്‍റെ 80ാം സ്വാതന്ത്രദിനാഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി. 21 ആചാരവെടികള്‍ മുഴങ്ങി. ദേശീയ പതാകയും വന്ദേമാതരം എന്ന് ആലേഖനം ചെയ്ത പതാകയുമായി ഈ സമയം വ്യോമസേനയുടെ രണ്ട് എംഐ 17 ഹെലിക്കോപ്റ്ററുകള്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

India celebrated its 80th Independence Day with grandeur and strength. Prime Minister Narendra Modi paid floral tributes at Rajghat before arriving at the Red Fort, where he was received by Defense Minister Rajnath Singh.