റോഡ് തകർന്ന് തരിപ്പണമായതോടെ ദുരിതത്തിലായി കണ്ണൂർ പെരുമ്പടവ് കോട്ടത്ത് പാറ നിവാസികൾ. ആശുപത്രിയിൽ പോകാൻ പോലും വാഹനങ്ങൾ വരാതായതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.കഴിഞ്ഞ മൂന്നു വർഷമായി തലവിൽ കോട്ടത്തു പറ റോഡിൻ്റെ അവസ്ഥ ഇതാണ്.പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും അതീവ ദുഷ്കരം. ആശുപത്രിയിൽ പോകണമെങ്കിൽ പോലും വാഹനങ്ങൾ വരില്ല.സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഇരട്ടി ദുരിതം.
റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.