കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയില്‍ കഴിഞ്ഞിരുന്നത് ചാര്‍ലി യെന്ന പേരില്‍. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച് രാജ്യം വിടാനായിരുന്നു വിനീഷിന്‍റെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി. വിവധയിടങ്ങളില്‍ പല ജോലികള്‍ ചെയ്ത വിനീഷ് മുംബൈയിലെ ബോട്ടില്‍ ജോലി ചെയ്യുമ്പോഴാണ് പിടിയാലായത്. 2025 ഡിസംബറില്‍ കുതിരവട്ടത്തു നിന്നും രക്ഷപ്പെട്ട വിനീഷിനെ 103 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് പിടികൂടുന്നത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് വിനീഷിന്‍റെ പിന്നാലെ പോകാനും അന്വേഷണ സംഘത്തിന് സാധിച്ചില്ല. കേരളത്തില്‍ നിന്നും മംഗലാപുരത്തെത്തിയ വിനീഷ് ബംഗളൂരു, ഗോവ, ഡല്‍ഹി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ എത്തിയ ശേഷമാണ് മുംബൈയിലെത്തുന്നത്.