കേരളം രാജ്യത്തിന്‍റെ കാന്‍സര്‍ ക്യാപ്പിറ്റലാകുന്നു. പനിപോലെ പടരുന്നുണ്ട് കാന്‍സര്‍ –ഇത്തരമൊരു ചര്‍ച്ച ഉയരുന്ന കാലഘട്ടമാണ്. മനോരമന്യൂസ് സാമൂഹ്യ പ്രതിബദ്ധതാ ദൗത്യം കേരള കാന്‍ പത്താപതിപ്പ് പ്രതീക്ഷയുടെ പത്തരമാറ്റെന്ന സന്ദേശവുമായി തുടരുമ്പോള്‍ ഉയരുന്ന കാന്‍സര്‍ കണക്കുകള്‍, അതിന്‍റെ പിന്നിലെ യാഥാര്‍ഥ്യം എന്നിവ പരിശോധിക്കുകയാണ്. പ്രശസ്ത അര്‍ബുദ ചികില്‍സാ വിദഗ്ധന്‍ ഡോ. എം.വി.പിള്ള, ആര്‍.സി.സിയിലെ പാലിയേറ്റീവ് വിഭാഗം ആര്‍.എം.ഒ ഡോ.സി.വി.പ്രശാന്ത്, തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് റേഡിയേഷന്‍ ഓങ്കോളജി വിഭാഗം പ്രഫസറും സൂപ്രണ്ടുമായ ഡോ. ജോംസി ജോര്‍ജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വിഡിയോ കാണാം.