വിനോദയാത്രക്കിടെ ചിക്കമഗളൂരുവിൽ മരിച്ച പതിനാലുകാരി ശ്രീനന്ദയ്ക്ക് നാട് കണ്ണീരോടെ വിട നൽകി. അന്തിമോപചാരം അർപ്പിക്കാൻ പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. അതേസമയം ശ്രീനന്ദയുടെ മരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക് മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഉടനീളം പരുക്കുകളുണ്ട്. അത് വീഴ്ച മൂലമുണ്ടായതാണ്. അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. ശ്രീനന്ദ കാല്‍വഴുതി വീണതാകാം എന്നാണ് പൊലീസ് നിഗമനം. അപകടമരണമാകാമെന്നും ബന്ധു ശശികുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.