നാലുദിവസം മുമ്പ് പാലക്കാട്ടെ ഒരു കുടുംബം ചിക്കമംഗളൂരിവിലെ ബാബാ ബുധന്‍ഗിരിയില്‍  ട്രെക്കിങ്ങിനെത്തുന്നു. കൂട്ടത്തിലുണ്ടായിരുന്ന പതിനാലുകാരിയെ കാണാതായി. ആ നേരം പലയിടത്തും തിരഞ്ഞു. കണ്ടെത്താനായില്ല. കുടുംബം നാട്ടിലേക്ക് മടങ്ങി. കര്‍ണാടക പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. തിരച്ചില്‍ കൂടുതല്‍ കൂടുതല്‍ തീവ്രമാക്കി. സംഘാങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. തിരച്ചിലിന്റെ പരിധികള്‍ വിശാലമാക്കി. ഒടുവില്‍ ഇരുനൂറംഗ സംഘത്തിന്റെ തിരച്ചില്‍. തിരച്ചിലിന്  തെര്‍മല്‍ ക്യാമറകളും ഉപയോഗിച്ചു. കാണാതായ ദിവസം വന്ന വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടത്തി. കേരള പൊലീസും തിരച്ചിലിന് ഇറങ്ങി. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് ബന്ധു ഇതിനിടെ സംശയം പ്രകടിപ്പിച്ചു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. കൊടുംവനത്തില്‍ ഒറ്റയ്ക്ക് കുടുങ്ങിപ്പോയ ശരണ്യയെപ്പോലെ ആ കുട്ടിയും മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ... ഉച്ചയോടെ ആ വാര്‍ത്തയെത്തി. ആ പതിനാലുകാരി, ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. വലിയൊരു താഴ്ചയുടെ കീഴെ... വിഫലമായ ഒരു കാത്തിരിപ്പായിരുന്നു അത്. എന്താണ് ആ കുട്ടിക്ക് സംഭവിച്ചത് ? ദുരൂഹതയുണ്ടോ ആ മരണത്തില്‍ ? ചോദ്യങ്ങള്‍ അനവധിയുണ്ട്. വിഡിയോ കാണാം. 

ENGLISH SUMMARY:

Chikmagalur missing girl was tragically found dead after a prolonged search operation in the Baba Budangiri region. The initial trek by a Palakkad family turned into a devastating ordeal, highlighting the challenges of mountain rescue and leaving many questions unanswered about the circumstances of her demise.