സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി.സുധാകരൻ. സുജാത നായന്മാരുടെ വീട്ടിലേക്ക് മാത്രമേ പോകുവെന്നും നായരാണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും തലയിൽ ചുടിയാണ് പോകുന്നത് എന്നും എന്‍.കെ പ്രേമചന്ദ്രൻ എംപി അടക്കമുള്ളവർ പങ്കെടുത്ത പൊതുയോഗത്തിൽ ജി.സുധാകരൻ പറഞ്ഞു.
സുധാകരൻ്റേത് സ്ത്രീത്വത്തിനെതിരായ അധിക്ഷേപമാണെന്ന് സി.എസ് സുജാതയും ഒരു മുൻ കമ്യൂണിസ്റ്റ് എത്രമാത്രം അധഃപതിക്കാം എന്നതിൻ്റെ തെളിവാണ് ജി.സുധാകരനെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസറും പറഞ്ഞു.