മുൻ എംഎൽഎ എച്ച്. സലാമിന്‍റെ ആരോപണങ്ങൾക്ക് പൊതുവേദിയിൽ മറുപടി നൽകി ജി. സുധാകരൻ. സലാമിന്‍റെയും ചിത്തരഞ്ചന്‍രെയും ഭാര്യമാർക്ക് താനാണ് ജോലി നൽകിയതെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയോട് കൂടെയുള്ള മന്ത്രിമാരെ സൂഷിക്കണം എന്ന് നേരിട്ട് പറഞ്ഞതായും സുധാകരൻ വെളിപ്പെടുത്തി. അമ്പലപ്പുഴ ടൗൺ റസിഡന്‍റ്സ് അസോസിയേഷന്‍റെ ഓണാഘോഷ പരിപാടിയിലായിരുന്നു സുധാകരന്‍റെ പ്രതികരണം.

തന്‍റെ മകന് ജോലി ഗൾഫ് രാജ്യങ്ങളുടെ മൊത്തത്തിലുള്ള റിയൽ എസ്റ്റേറ്റിന്‍റെ കമ്പനിയിലാണ്. താൻ ഒരു നയാപൈസ പൊതുജീവിതത്തിൽ ആരോടെങ്കിലും വാങ്ങിച്ചതായി ഒരാൾക്ക് പോലും പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനോട് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സതീശൻ മികച്ച മുഖ്യ മന്ത്രിയാണെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

ജി. സുധാകരന്‍റെ സ്വത്ത് വെളിപ്പെടുത്തണമെന്നു എച്ച്. സലാം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുധാകരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സലാം കടുത്തഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. അതിന് മറുപടി എന്ന നിലക്കാണ് സുധാകരന്‍റെ ഇപ്പോഴത്തെ പ്രതികരണം.

ENGLISH SUMMARY:

G. Sudhakaran responded to former MLA H. Salam's allegations in a public forum, stating he provided jobs to Salam's and Chittaranjan's wives. He also revealed he directly advised the Chief Minister to be cautious of fellow ministers.