പരമാവധി സിറ്റിംങ് എംഎല്‍എമാരെ കളത്തിലിറക്കിയാണ് എല്‍ഡിഎഫും യുഡിഎഫും ഒക്കെ ഈ നിര്‍ണായക രാഷ്ട്രീയപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഒരു സിറ്റിംങ് എംഎല്‍എ എതിര്‍ചേരിയുടെ സ്ഥാനാര്‍ഥിയാകുന്ന അപൂര്‍വ്വതയുളള ഒരിടം. തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് ഇന്നത്തെ വോട്ടുകവല. സി.സി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്യുന്നു. മുന്‍പ് രണ്ട് തവണ ഇതേ ഇടത്ത് നിന്ന് വിജയിച്ച ഗീത ഗോപി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ഒരിക്കല്‍കൂടി മല്‍സര രംഗത്ത് വരുന്നു. തൃശൂര്‍ ജില്ലയില്‍ ആകെ ഒരൊറ്റ സീറ്റുമാത്രമേയുളളൂ നിലവില്‍ യുഡിഎഫിന്. അതില്‍ നിന്ന് വലിയൊരു തിരിച്ചുവരവ്, ഭരണം മാറും എന്നുളള ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ എത്രത്തോളം കോണ്‍ഗ്രസിന് മുന്നോട്ടുവരാന്‍ പറ്റും? കാണാം വോട്ടുകവല.