തനിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമര്‍ശനം കേട്ടപ്പോള്‍ കടുത്ത ദേഷ്യം തോന്നിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഡി സതീശനുമായി മുന്‍പുണ്ടായിരുന്ന അടുത്ത സൗഹൃദം അതോടെ മാറിയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ ‘മന്ത്രിക്ക് മാര്‍ക്കെത്ര’ പരിപാടിയിലായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. വിദ്യാഭ്യസ വകുപ്പിലെ പരിഷ്കാരങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മന്ത്രി വി.ശിവന്‍കുട്ടി ‘മന്ത്രിക്ക് മാര്‍ക്കെത്ര’ പരിപാടിയില്‍ തുറന്ന് സംസാരിക്കുന്നു.