• ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സുരക്ഷയും ആരോഗ്യസ്ഥിതിയും ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും റസിഡന്റ് കമ്മീഷണർക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ പങ്കെടുത്ത് ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയിലായ പ്രതിപക്ഷ നേതാവ് പിണറായി വിജയനായി ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍. കസ്റ്റഡി വിവരം ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രതിപക്ഷനേതാവ ്എവിടെയെന്ന് അന്വേഷിച്ചറിയണമെന്നും കസ്റ്റഡിയില്‍ നിന്ന് വിടാന്‍  നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയത്. ‍ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ക്കും പിണറായി വിജയന്‍റെ കാര്യങ്ങള്‍ തിരക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രി ഈ കാര്യത്തിൽ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് എവിടെയാണ്? പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയോ? എന്താണ് പൊലീസ് ഉദ്ദേശിക്കുന്നത് തുടങ്ങിയുള്ള കാര്യങ്ങൾ തിരക്കാനും നിയമസഹായം ലഭ്യമാക്കാനും തുടർനടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിർദ്ദേശം. പ്രതിപക്ഷ നേതാവ് എവിടെയാണുള്ളത്, എന്താണ് അദ്ദേഹത്തിന് ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയുള്ള കാര്യങ്ങൾ ഡല്‍ഹിയിലെ റസിഡന്‍റ് കമ്മീഷണര്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിണറായി വിജയന്‍റെ പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കുന്നുണ്ടോ എന്നും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പിണറായി പൊലീസ് സ്റ്റേഷനില്‍ സമരത്തിനിടെ കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ മൂന്നരമണിക്കൂര്‍ വാഹനത്തില്‍ നഗരംചുറ്റിച്ചു ശേഷമാണ് മന്ദിര്‍മാര്‍ഗ് സ്റ്റേഷനിലെത്തിച്ചത്. ഡിസിപി പറയാതെ പിണറായിയെ വിടില്ലെന്നാണ് പൊലീസിന്‍റെ നിലപാട്. പിണറായി വിജയനടക്കം മൂന്നു മുന്‍ മുഖ്യമന്ത്രിമാരാണ് ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. പിണറായിയും മമതയും കേജ്‌രിവാളും കസ്റ്റഡിയിലാണ്. കേജ്‌രിവാളിനെ  തൂക്കിയെടുത്താണ് വാഹനത്തില്‍ കയറ്റിയത്.  യുവനേതാക്കളായ നേഹ ബോറ, ഐഷി ഘോഷ് അടക്കം നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് അതിക്രമമുണ്ടായി. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി–ഇടത് പ്രക്ഷോഭത്തില്‍ തലസ്ഥാനം ഡല്‍ഹി സ്തംഭിച്ചു. സമരകേന്ദ്രം ജന്തര്‍ മന്തറില്‍നിന്ന് മാറ്റിയ സമരക്കാര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധിച്ചു. പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇടത് വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan intervened directly regarding the police detention of Leader of Opposition Pinarayi Vijayan in New Delhi during the CJP protest. He directed the Chief Secretary and the Resident Commissioner in Delhi to urgently verify Vijayan's safety, health condition, and whereabouts. Vijayan, alongside other former chief ministers like Mamata Banerjee and Arvind Kejriwal, was detained and taken around the city in a police van for hours. The sweeping crackdown by Delhi Police has triggered intense political outrage and widespread disruptions across the national capital.