നിയമസഭാ തിരഞ്ഞെടുപ്പ് കാലമാണ് തൃശൂര്‍ ഇത്തവണ എടുക്കുമോ എന്ന ചോദ്യത്തിന് മല്‍സരിക്കണോ എന്ന കാര്യം തന്നെ തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന കോര്‍കമ്മിറ്റി അംഗവുമായ പത്മജ വേണുഗോപാല്‍. അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നും പറയുന്നു പത്മജ വേണുഗോപാല്‍. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മല്‍സരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രണ്ടുമൂന്ന് മാസം സമയം വേണമെന്നും നേതൃത്വത്തോട് പറഞ്ഞിരുന്നെന്നും പത്മജ വ്യക്തമാക്കി. തൃശൂരുകാരെ എനിക്കറിയാം. മല്‍സരിക്കുന്നുണ്ടെങ്കില്‍ അത് തൃശൂര്‍ തന്നെയെന്നും നേതൃത്വത്തോട് പറഞ്ഞിരുന്നെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. വോട്ട് വര്‍ത്താനത്തില്‍ മനസുതുറക്കുന്നു പത്മജ വേണുഗോപാല്‍. അഭിമുഖം കാണാം.